കേരളം

കോവിഡ് ഡേറ്റാ വിവാദം; വിവരങ്ങള്‍ സ്പ്രിം​ഗ്ളറിന് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം,വിവാദ നടപടി പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളർ വഴിയുള്ള കോവിഡ് വിവരശേഖരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി . കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ശേഖരിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി. സ്വകാര്യ കമ്പനിയുമായുള്ള സര്‍ക്കാര്‍ കൈകോര്‍ക്കലിന് എതിരെ പ്രതിപക്ഷം വ്യാപക വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.

ഇക്കാര്യത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഐടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യവും നീക്കിയിട്ടുണ്ട്. 

അമേരിക്കന്‍ സ്വകാര്യ കമ്പനിക്ക് വിവരങ്ങള്‍ വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാരിന്റെ ഡാറ്റാ സെന്ററിലേക്ക് അപ്ലോഡ് ചെയ്യാതെ സ്വകാര്യ കമ്പിനിക്ക് നല്‍കുന്നതിന് എന്തിനെന്ന് ചെന്നിത്തല ചോദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു