കേരളം

കോവിഡ് ബാധിതരിൽ പകുതിയിലേറെയും സുഖം പ്രാപിച്ചു ; രോഗമുക്തിയിൽ കേരളം നമ്പർ വൺ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ‌‍ഹി : കോവിഡ് രോ​ഗമുക്തി നേടുന്നവരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിൽ.  നൂറിലേറെ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കിലാണ് കേരളം ബഹുദൂരം മുന്നിലെത്തിയത്. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചതിൽ പകുതിയിലേറെ പേരും (52.24%) രോഗമുക്തരായി. രണ്ടാം സ്ഥാനത്ത് കർണാടകയാണുള്ളത്.

കർണാടകയിൽ 24.57% പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, കേരളത്തെക്കാൾ രോഗികളുള്ള (564) മധ്യപ്രദേശിൽ ഒരാൾക്കു പോലും രോഗം ഭേദമായിട്ടില്ല. ഡൽഹിയിലും രോഗമുക്തരായവരുടെ നിരക്കു കുറവാണ്; 2.34%.

നൂറിലേറെ പേർക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് മരണനിരക്ക് രാജസ്ഥാനിലും (0.37%) രണ്ടാമത് കേരളത്തിലുമാണ്.
കേരളത്തിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് മൂ്നനു പേർക്കു മാത്രമാണ്. 19 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് മൊത്തം 198 പേർ രോഗമുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി