കേരളം

ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ബുധനാഴ്ച ഓഫിസ് തുറക്കാം; പ്രിന്റിങ് പ്രസുകൾ വെള്ളിയാഴ്ച പ്രവർത്തിപ്പിക്കാം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ടാക്സ് പ്രാക്ടീഷണർമാർക്കും ബുധനാഴ്ച  ഓഫിസ് പ്രവർത്തിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. തയാറാക്കി വച്ചിരിക്കുന്ന റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനായി ഈ അവസരം പ്രയോജനപ്പെടുത്താം. രാവിലെ 10 മുതൽ അഞ്ചുവരെയാണ് ഓഫീസ് തുറക്കാൻ അനുവാദം നൽകിയിരിക്കുന്നത്. 

വെള്ളിയാഴ്ച  പ്രിന്റിങ് പ്രസുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിദേശത്തുനിന്നു ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ദീർഘകാലം പ്രവർത്തിപ്പിക്കാതിരുന്നാൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്. രാവിലെ 10 മുതൽ അഞ്ച് വരെയാണ് സമയം. ‘ബ്രേക്ക് ദ ചെയിൻ’  മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുവേണം ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിപ്പിക്കാനെന്ന് ഉത്തരവിൽ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം