കേരളം

എറണാകുളം ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ആറ് പേര്‍ മാത്രം;  കോവിഡ് ബാധിതനായ ആരോഗ്യപ്രവര്‍ത്തകനും ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ആശുപത്രി വിട്ടു. ഇന്ന് വൈകിട്ടാണ് ആശുപത്രി വിട്ടത്. സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെയും  ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ എറണാകുളം ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ആറ് പേര്‍ മാത്രമാണ്.

ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 25 പേരെ പുതിയതായി ഉള്‍പ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 392 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1262 ആയി. ഇതില്‍ 1127 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 135 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.

ജില്ലയില്‍ ഇന്ന് 2 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. 2 പേരെയും സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണത്തിലാക്കിയത്. നിലവില്‍ 27 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 11 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും, 2 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 3 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, 9 പേര്‍ സ്വകാര്യ ആശുപത്രിയിലും ആണുള്ളത്. നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ 6 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.

ഇന്ന്  20 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 51 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്.  ഇനി 85 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''