കേരളം

തൃശൂര്‍ പൂരം നടത്തേണ്ടന്ന്‌ ധാരണ, ചടങ്ങ്‌ മാത്രമായി നടത്താമെന്ന തീരുമാനം ഉപേക്ഷിക്കുന്നു

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ലോക്ക്‌ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരം ഉണ്ടാവില്ല. ചടങ്ങായി പോലും തൃശൂര്‍ പൂരം നടത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്കാണ്‌ ഭാരവാഹികള്‍ എത്തിയിരിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ഇന്ന്‌ രാവിലെ 11 മണിക്ക്‌ തൃശൂരില്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും.

എ സി മൊയ്‌തീന്‍, വി എസ്‌ സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ്‌ എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം പ്രതിനിധികളെ ചര്‍ച്ചക്ക്‌ വിളിച്ചിട്ടുണ്ട്‌. ലോക്ക്‌ഡൗണ്‍ നീട്ടിയതോടെ പൂരത്തിനുള്ള ഒരുക്കങ്ങള്‍ പാറമേക്കാവ്‌-തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തി വെച്ചു. മെയ്‌ രണ്ടിന്‌ണ്‌ തൃശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്‌.

ഒരു ആനയുടെ എഴുന്നള്ളിപ്പും, പേരിന്‌ മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ ഇതും വേണ്ടെന്ന തീരുമാനത്തിലേക്കാണ്‌ ഇപ്പോള്‍ എത്തുന്നത്‌. അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താനുള്ള സൗകര്യം ഒരുങ്ങി. ക്ഷേത്രത്തില്‍ പൂജകളും ചടങ്ങുകളും സാധാരണ പോലെ തുടരുന്നുണ്ട്‌. എന്നാല്‍ വഴിപാട്‌ നടത്താനാവാത്ത അവസ്ഥയാണ്‌. ഇതിന്‌ പരിഹാരമായാണ്‌ ഓണ്‍ലൈന്‍ വഴി വഴിപാടുകള്‍ നടത്താനുള്ള സൗകര്യം ഒരുക്കിയത്‌. പുഷ്‌പാഞ്‌ജലി മുതലുള്ള പൂജകള്‍ ഓണ്‍ലൈനായി ബുക്ക്‌ ചെയ്യാം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍