കേരളം

ചാരായ വേട്ടക്കിറങ്ങി വീട്ടമ്മമാര്‍, കുടുംബശ്രീ അംഗങ്ങളുടെ 'റെയ്‌ഡില്‍' കണ്ടെത്തിയത്‌ 100 ലിറ്റര്‍ വാഷ്‌

സമകാലിക മലയാളം ഡെസ്ക്



കോഴിക്കോട്‌: കള്ളവാറ്റ്‌ പിടിക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട്‌ മുക്കത്ത്‌ വീട്ടമ്മമാര്‍ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നൂറ്‌ ലിറ്റര്‍ വാഷ്‌ കണ്ടെടുത്തു. സൗഭാഗ്യ, വൃന്ദാവന്‍ എന്നീ കുടുംബശ്രീകളിലെ വീട്ടമ്മമാരാണ്‌ തെരച്ചിലിന്‌ ഇറങ്ങിയത്‌.

കാരശേരി എള്ളങ്ങല്‍ കോളനിയിലും പരിസരങ്ങളിലും രാത്രിയില്‍ ചാരായ വാറ്റും പകല്‍ മദ്യപാനവും പതിവായതോടെയാണ്‌ വീട്ടമ്മമാര്‍ തെരച്ചിലിന്‌ ഇറങ്ങിയത്‌. റബ്ബര്‍ തോട്ടത്തിലെ കുഴിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന വാഷ്‌ ഇവര്‍ കണ്ടെടുത്തു.

വാഷ്‌ കണ്ടെത്തിയതിന്‌ പിന്നാലെ ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ്‌ എത്തി ഈ വാഷ്‌ നശിപ്പിച്ചു. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന്‌ പിന്നാലെ പ്രദേശത്ത്‌ വ്യാജ വാറ്റ്‌ സജീവമാണെന്ന്‌ വീട്ടമ്മമാര്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളിലും വ്യാജ വാറ്റ്‌ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരാനാണ്‌ വീട്ടമ്മമാരുടെ തീരുമാനം.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി