കേരളം

സംസ്ഥാനത്ത് ശനിയും ഞായറും ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം;ഇരുപതാം തീയതിക്ക് ശേഷം ഇളവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ് വരുത്തി. ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാന്‍ പാടില്ല. കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇളവ് നല്‍കും. എന്നാല്‍ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തില്‍ വരികയുള്ളൂ. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതി കൈവരിച്ച പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നി ജില്ലകള്‍ക്ക് ഏപ്രില്‍ 24 ന് ശേഷം ഭാഗിക ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ മൂന്ന്സോണുകളായി തിരിക്കാന്‍ കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്ക് ഭാഗികമായി ജനജീവിതം അനുവദിക്കണം. കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് പൂര്‍ണ ഇളവ് അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്തെ രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ സോണുകളായി തിരിച്ചത്. ഇതിന് കേന്ദ്രാനുമതി തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര