കേരളം

കേരള പൊലീസിന് കൈയടിച്ച് ബിജു മേനോൻ; ബി​ഗ് സല്യൂട്ട്; വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ആരോ​ഗ്യ പ്രവർത്തകർക്കൊപ്പം തന്നെ അത്യധ്വാനം ചെയ്യുന്നവരാണ് കേരളത്തിലെ പൊലീസുകാർ. ഇപ്പോഴിതാ കേരള പൊലീസിന്റെ സമാനതകളില്ലാത്ത സേവനങ്ങളെ അഭിനന്ദിക്കുന്ന നടൻ ബിജു മേനോന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 

ഒരു യാത്രാ പാസിനായുള്ള സഞ്ചാരത്തിൽ തിരിച്ചറിയുന്ന പൊലീസിന്റെ സേവനങ്ങളെ കുറിച്ചാണ് വീഡിയോ പറയുന്നത്. 

'കുട്ടിക്കാലത്തും വളര്‍ന്നപ്പോഴും പൊലീസ് ഒരു വികാരമായിരുന്നു. എന്നാല്‍ കഥയിലും ചരിത്രത്തില്‍ അവര്‍ പ്രതിനായകര്‍ മാത്രമായിരുന്നു. രണ്ട് പ്രളയവും നിപ്പയും കടന്ന് കൊറോണയില്‍ നടുങ്ങി നില്‍ക്കുന്ന നാടിന്റെ രക്ഷയ്ക്കായി കരുതലിന്റെയും കരുണയുടെയും രക്ഷാ കവചമൊരുക്കി അവര്‍ നിന്നു. എരിയുന്ന ഈ വേനലിലും ആത്മസംതൃപ്തിയോടെ പണിയെടുക്കുന്ന അവരെ നമിക്കാതെ വയ്യ'- ബിജു മേനോൻ പറയുന്നു. 

വീട്ടിലിരിക്കാനുള്ള നിർദ്ദേശവും പൊലീസുകാരുടെ സേവനങ്ങൾക്കുള്ള സല്യൂട്ടും നൽകിയാണ് മൂന്ന് മിനിറ്റ് മാത്രമുള്ള വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന