കേരളം

കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും; ഹോട്ടലുകള്‍ രാത്രി ഏഴുവരെ, ഗതാഗതത്തിനും ഇളവ് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ലോക്ക്ഡൗണില്‍ കോട്ടയം ജില്ലയ്ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി. ചൊവ്വാഴ്ച മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ തുറക്കാം. 

കാറിലും ഓട്ടോയിലും ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. ഒരു കോവിഡ് കേസും നിലവില്‍ ഇല്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയിരിക്കുന്നത്. 1363പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ ആരുംതന്നെ നിരീക്ഷണത്തിലില്ല. 

ലോക്ക്ഡൗണിന് ഇളവ് വരുത്താനായി കേരളത്തെ മൂന്നു മേഖലകളായി തിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ കോട്ടയം ജില്ലയെ ഗ്രീന്‍ സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി