കേരളം

ജവാന്‍ മുതല്‍ ജോണി വാക്കര്‍ വരെ; ഓര്‍ഡര്‍ ചെയ്താല്‍ മെസ്സേജും ഇ മെയിലും; ബെവ്‌കോയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ വെബ്‌സൈറ്റിന്റെ പേരില്‍ തട്ടിപ്പ്. ബിവറേജസ് കോര്‍പ്പറേഷന്റെ പേര് ചേര്‍ത്തു തന്നെയാണ് വ്യാജ സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. കോര്‍പറേഷന്റെ ലോഗോയും ചേര്‍ത്തിട്ടുണ്ട്. ജവാന്‍ മുതല്‍ ജോണി വാക്കര്‍ വരെ ബെവ്‌കോയില്‍ ലഭിക്കുന്ന ഏതാണ്ടെല്ലാ ബ്രാന്‍ഡ് മദ്യത്തിന്റെയും വില സഹിതം സൈറ്റില്‍ ഡിസ്‌പ്ലേ ഉണ്ട്. 

വാങ്ങാന്‍ ഉദ്ദേശിക്കുന്ന കുപ്പിക്ക് നേര്‍ക്ക് ക്ലിക്ക് ചെയ്താല്‍ നേരെ വിലാസം നല്‍കാനുള്ള പേജിലേക്ക്. ശേഷം പണം ഒടുക്കാനുള്ള അവസരം. കാഷ് ഓണ്‍ ഡെലിവറി സൗകര്യവും ഉണ്ട്. ബുക്കിങ് പൂര്‍ത്തിയായാല്‍ വിശ്വാസ്യത ഉറപ്പിച്ച് ഇ മെയിലും എസ്എംഎസും വരും. പക്ഷേ മദ്യം മാത്രം വരില്ല. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതോടെ വിഷയം പരിശോധിക്കാന്‍ ശ്രമിച്ച എക്‌സൈസ് വിജിലന്‍സ് എസ്.പി. കെമുഹമ്മദ് ഷാഫി ഓണ്‍ലൈനില്‍ ബുക്കു ചെയ്തു. പക്ഷേ പണം കൊടുത്തില്ല, ക്യാഷ് ഓണ്‍ ഡെലിവറി കൊടുത്തു. അതിന് മെസേജായി രസീത് വന്നു.  

ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പന തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിട്ടിട്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയക്കാനായില്ല. ഇതിന്റെ ചുവട് പിടിച്ചാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം