കേരളം

പ്രവാസികള്‍ക്ക് മരുന്നെത്തിക്കാം; വഴിയൊരുക്കി നോര്‍ക്ക, നടപടിക്രമങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടില്‍ നിന്നും ജീവന്‍രക്ഷാമരുന്നുകള്‍ വിദേശത്ത് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് വഴിയൊരുക്കി. കാര്‍ഗോ സര്‍വീസ് വഴിയാണ് മരുന്നുകള്‍ അയക്കുക.

ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള  രോഗങ്ങള്‍, മരുന്നുകള്‍ എന്നിവ നിശ്ചയിക്കുക.  മരുന്നുകള്‍ അയയ്ക്കാന്‍ പ്രവാസിയുടെ ബന്ധുക്കള്‍ കസ്റ്റംസ് ഡ്രഗ് ഇന്‍സ്‌പെക്ടറുടെ എന്‍.ഒ.സി. വാങ്ങണം. എന്‍.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ, ഡോക്ടറുടെ കുറിപ്പടി, മരുന്നിന്റെ ബില്ല്, മരുന്നിന്റെ ഫോട്ടോ എന്നിവ todcochin@nic.in ലേക്ക് മെയില്‍ അയയ്ക്കണം. എന്‍.ഒ.സി. ലഭിച്ച ശേഷം മരുന്നുകള്‍ മുകളില്‍ പറഞ്ഞ രേഖകള്‍ സഹിതം അയാട്ട (IATA) അംഗീകാരമുള്ള കാര്‍ഗോ ഏജന്റിനെ ഏല്‍പ്പിക്കും.

കാര്‍ഗോ സേവനം ലഭ്യമായ രാജ്യങ്ങളിലേക്ക് മാത്രമെ മരുന്ന് അയക്കാന്‍ സാധിക്കു. എന്‍.ഒ.സി അപേക്ഷയുടെ മാതൃക  www.norkaroots.org യില്‍ ലഭിക്കും. സര്‍വീസുകള്‍ അരംഭിക്കുന്നമുറയ്ക്ക് കൊറിയര്‍ വഴിയും മരുന്നുകള്‍ അയയ്ക്കാനാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം