കേരളം

തിരുവനന്തപുരത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍, പൊലീസ് തോക്കിലേതെന്ന് സ്ഥിരീകരണം; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കരുമത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍. പൊലീസിന്റെ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നേമം പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വഴിയരികില്‍ കിടന്ന വെടിയുണ്ട നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് ഉപയോഗിക്കുന്ന 303 റൈഫിള്‍ വിഭാഗത്തില്‍പ്പെടുന്ന തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ആണിതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുളളൂ. ഇന്നലെ രാത്രിയിലാകാം വെടിയുണ്ട ഇവിടെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എആര്‍ ക്യാമ്പില്‍ വെടിയുണ്ട നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയത്. ഇതിന് പുറമേ കൊല്ലം കുളത്തൂര്‍പ്പുഴയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്. ഇതുവരെ ഇത് എവിടെ നിന്ന് വന്നതാണ് എന്ന കാര്യത്തില്‍ അന്വേഷണത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് നിന്ന വെടിയുണ്ട കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുമെന്നാണ് അറിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍