കേരളം

വയനാട് മെഡിക്കല്‍ കോളജിന് പുതിയ സ്ഥലമായി; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് മെഡിക്കല്‍ കോളജിന് വേണ്ടിയുള്ള പുതിയ സ്ഥലമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആശുപത്രി നിര്‍മ്മാണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരികയാണ്.

നേരത്തെ നിശ്ചയിച്ച സ്ഥലം ഉപേക്ഷിക്കില്ല. അവിടെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇനി മെഡിക്കല്‍ കോളജുകളെക്കാള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

നിലവിലുള്ള ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വയനാട് മെഡിക്കല്‍ കോളജിന് വേണ്ടി പുതിയ സ്ഥലം കണ്ടെത്താന്‍ ശ്രമം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ