കേരളം

വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ട സമയമല്ല; പ്രതിപക്ഷ ആരോപണങ്ങള്‍ അവഗണിച്ചു തള്ളുന്നു; ജനം വിലയിരുത്തുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സ്പ്രിം​ഗ്ളർ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ നീക്കം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന് ഈ കാര്യത്തില്‍ സത്‌പേര് കിട്ടാന്‍ പാടില്ലെന്നതാണ് പ്രതിപക്ഷ നിലപാട്. അപ്പോ ഏതെല്ലാം തരത്തില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും എന്നതാണ് അവര്‍ നോക്കുന്നത്.  ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. നേരത്തെയും ഉണ്ടായിട്ടുണ്ട്. അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ഞാന്‍ ആവര്‍ത്തിച്ച് പറയുന്നത് ഇപ്പോ അത്തരം വിവാദങ്ങള്‍ക്ക് പിന്നാലെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ വിലയിരുത്തിക്കൊള്ളും. അതിനെ ആ തരത്തില്‍ അവഗണിച്ചുതള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് പിണറായി പറഞ്ഞു. നാം മുന്നോട്ട് എന്ന പ്രതിവാരപരിപാടിയിലാണ് പരാമര്‍ശം.

സര്‍ക്കാരിനെ ന്യായീകരിച്ച് എല്‍ഡിഎഫും സിപിഎമ്മും ഇന്ന് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇനി പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് ഉള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം