കേരളം

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ അരി: റേഷന്‍ കടയില്‍ മൊബൈല്‍ ഫോണുമായി എത്തിച്ചേരണം  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ.എ.വൈ) പദ്ധതി പ്രകാരം എ.എ.വൈ, മുന്‍ഗണനാ വിഭാഗക്കാര്‍ക്കുള്ള  സൗജന്യ റേഷന്‍ ഒ.റ്റി.പി സമ്പ്രദായത്തിലൂടെയാണ് വിതരണം ചെയ്യുകയെന്ന് സപ്ലൈ ഓഫീസര്‍മാര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി എത്തി റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യ റേഷന്‍ വിഹിതം കൈപ്പറ്റാം. 

ഏപ്രില്‍ 20, 21 തീയതികളില്‍ എ.എ.വൈ (മഞ്ഞ) കാര്‍ഡുകള്‍ക്കാണ് വിതരണം നടത്തുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള വിതരണവും നടത്തും. റേഷന്‍ കാര്‍ഡിന്റെ അവസാന അക്ക പ്രകാരം ക്രമീകരിച്ച തീയതികളിലാണ് വിതരണം നടത്തുക.  

ഒന്നില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 22നും രണ്ട് ഏപ്രില്‍ 23നും മൂന്ന് ഏപ്രില്‍ 24നും നാല് ഏപ്രില്‍ 25നും അഞ്ച് ഏപ്രില്‍ 26നും ആറ് ഏപ്രില്‍ 27നും  ഏഴ് ഏപ്രില്‍ 28നും  എട്ട് ഏപ്രില്‍ 29നും ഒന്‍പത്, പൂജ്യം എന്നീ അക്കങ്ങള്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 30നും റേഷന്‍ വിതരണം  ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത