കേരളം

ചെറിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും; ആ തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം; മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങള്‍ വിശ്രമിക്കാനുളളതല്ലെന്നും നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആ തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അവലോകന യോഗത്തിന് ശേഷം നടന്ന് വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കേരളത്തിന് പുറത്തു നിന്ന് കോവിഡ് ബാധയുടെ അസുഖകരമായ വാര്‍ത്തകള്‍ അനുദിനം വരുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും അതു വരുന്നുണ്ട്. ഡല്‍ഹിയിലും മുംബൈയിലും മറ്റും മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ രോഗം ബാധിച്ച് വിഷമിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ രോഗ ബാധ അനിയന്ത്രിതമായി മാറുന്നു എന്ന് സംശയിക്കുന്നു. 

ലോക്ക്ഡൗണ്‍ അവസാനിക്കുന്നു എന്ന ഘട്ടം വന്നാല്‍ പ്രവാസി മലയാളികളില്‍ പലരും ഇങ്ങോട്ടെത്തും. യാത്രാ സംവിധാനങ്ങള്‍ ആരംഭിച്ചാല്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ആളുകള്‍ വരും അതുകൊണ്ടുതന്നെ, വരാനിരിക്കുന്ന ദിവസങ്ങള്‍ വിശ്രമിക്കാനുളളതല്ല. ഒരോ നിമിഷവും അതീവ ജാഗ്രതയോടെ നില്‍ക്കാനുള്ളതാണ്. ഒരു നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും എന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകണം. മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി