കേരളം

സ്പ്രിം​ഗ്ളറിന് യു എസ് മരുന്ന് നിർമ്മാണ കമ്പനിയുമായി ബന്ധം ; കൊറോണ രോ​ഗികളുടെ വിവരങ്ങൾ തേടിയെന്ന് റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡേറ്റ കൈമാറ്റ വിവാദത്തിൽപ്പെട്ട സ്പ്രിം​ഗ്ളർ കമ്പനിക്ക് കൊറോണയ്ക്കെതിരെ പ്രതിരോധ മരുന്നുണ്ടാക്കുന്ന കമ്പനിയുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനി ഫൈസറുമായി സ്പ്രിം​ഗ്ളർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഫൈസർ കമ്പനി കൊറോണ രോ​ഗികളുടെ വിവരങ്ങൾ സ്പ്രിം​ഗ്ളറോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.  

കൊവിഡ് പ്രതിരോധത്തിനുള്ള ആന്റിവൈറല്‍ മരുന്നും വാക്സിനുമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസര്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നു.  രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിം​ഗ്ളർ വഴിയാണെന്ന് കമ്പനി നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഫൈസറിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോള്‍ഡെ 2017ല്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 21ാം നൂറ്റാണ്ടിന്റെ ഇന്ധനം വിവരങ്ങള്‍ അഥവാ ഡേറ്റയാണെന്ന് സറാ ഹോള്‍ഡെ അഭിപ്രായപ്പെട്ടിരുന്നു.  ആരോഗ്യരംഗത്തെ പുതിയ വിവരങ്ങള്‍ പുറത്തുവിടുന്ന മാര്‍ക്കെറ്റ് വെബ്സൈറ്റും സ്പ്രിം​ഗ്ളറിന് മരുന്നുകമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി