കേരളം

ആലപ്പുഴ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍ തിരുത്തി; ഇവിടങ്ങളില്‍ പൂര്‍ണ ലോക്ക്ഡൗണ്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹോട്ട്സ്‌പോട്ടുകള്‍ തിരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. തണ്ണീര്‍മുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകള്‍ ഹോട്ട്‌സ്‌പോട്ട് ആക്കിയാണ് പുതിയ ഉത്തരവ്. ഇവിടങ്ങളില്‍ പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 

ചെങ്ങന്നൂര്‍ നഗരസഭ, മുഹമ്മ പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഓറഞ്ച് വിഭാഗത്തിലാണ് ആലപ്പുഴ ജില്ലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതിന് പിന്നാലെ ജനജീവിതം സാധാരണ നിലയിലായി. മിക്ക സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങി.

ചികിത്സയിലായിരുന്ന രണ്ടുപേരുടെ കൂടി ഫലം നെഗറ്റീവ് ആയതോടെ ആലപ്പുഴ ജില്ലയും കോവിഡ് മുക്തമായിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് രോഗം ബാധിച്ച ചെങ്ങന്നൂര്‍ സ്വദേശികളാണ് ഇന്നലെ ആശുപത്രി വിട്ടത്.നിലവില്‍ ആശുപത്രിയിലും വീടുകളിലുമായി 2973 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ