കേരളം

എറണാകുളം ജില്ലയില്‍ 18 പേരുടെ പരിശോധനാഫലം നെഗറ്റീവ്; നീരീക്ഷണത്തില്‍ ഉള്ളത് 140 പേര്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  18 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. 53 സാമ്പിള്‍ പരിശോധനാഫലം കൂടി വരാനുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 3 പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 36 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 140 ആയി. ഇതില്‍ 35 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 105 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.

പുതുതായി 5 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 4 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 4 പേരെയാണ് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് 2 പേരും,  ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളും, സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു.    

നിലവില്‍ 14 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 5 പേരാണുള്ളത്. ഇതില്‍ 2 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ 2 പേരും, സ്വകാര്യ ആശുപത്രികളിലായി 7 പേരും നിരീക്ഷണത്തില്‍ ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ