കേരളം

കോവിഡ് പടരുന്ന അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് തമിഴ്‌നാട് സ്വദേശിയെത്തി, കുളത്തൂപ്പുഴയില്‍ കടുത്ത നിയന്ത്രണം; പ്രദേശത്തെ അതിര്‍ത്തികള്‍ അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തമിഴ്‌നാട് അതിര്‍ത്തിപ്രദേശത്ത് കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ കൊല്ലം കുളത്തൂപ്പുഴയില്‍ കര്‍ശന നിയന്ത്രണം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.

മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സമീപപ്രദേശമായ തമിഴ്‌നാട് പുളിയന്‍കുടിയില്‍ കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. യോഗത്തില്‍ ജില്ലാ കളക്ടര്‍ റൂറല്‍ എസ്പി  ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കുന്നുണ്ട്.

കരുതല്‍ നടപടിയുടെ ഭാഗമായാണ് പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസം പുളിയന്‍ കുടിയില്‍ നിന്ന് അതിര്‍ത്തി കടന്ന് കുളത്തൂപ്പുഴയില്‍ എത്തിയ വ്യക്തിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  ഇതിന് പിന്നാലെയാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നതും നടപടികള്‍ കടുപ്പിച്ചതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു