കേരളം

നാളെ ഐഎംഎ 'വൈറ്റ് അലര്‍ട്ട്'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള അക്രമം തടയാന്‍ ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടു വരണമെന്ന ആവശ്യവുമായി വൈറ്റ് അലര്‍ട്ട് പ്രഖ്യാപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും നാളെ രാത്രി ഒമ്പതിന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും.

എന്നിട്ടും നിയമനിര്‍മ്മാണത്തിന് നടപടി ഇല്ലെങ്കില്‍ 23 ന് കരിദിനം ആചരിക്കും. അന്ന് കറുത്ത ബാഡ്ജ് ധരിച്ചാകും ഡോക്ടര്‍മാര്‍ ജോലി ചെയ്യുകയെന്ന് ഐഎംഎ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ആര്‍ വി അശോകന്‍ അറിയിച്ചു.

കോവിഡ് പ്രതിരോധ മുഖത്തും ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഐഎംഎയുടെ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം