കേരളം

ലോക്ക്ഡൗണില്‍ റോഡരികില്‍ പബ്ജി കളി; പൊലീസ് മര്‍ദിച്ചെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍:ഒല്ലൂരില്‍ റോഡ് അരികില്‍ നിന്ന യുവാക്കളെ പൊലീസ് മര്‍ദിച്ചതായി പരാതി. ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങി എന്ന് ആരോപിച്ചു ഒല്ലൂര്‍ സ്‌റ്റേഷനിലെ നാല് പൊലീസുകാര്‍ മര്‍ദിച്ചു എന്നാണ് യുവാക്കളുടെ പരാതി.

ബില്‍ബെര്‍ട്ട്, ജോളി മോന്‍, ബൈജു, ആകാശ് എന്നിവരാണ് പൊലീസ് മര്‍ദിച്ചു എന്ന പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്.  നാട്ടിലെ ക്ലബിന് മുന്നില്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പൊലീസ് വന്നു വിരട്ടിയെന്നും തല്ലിയെന്നുമാണ് പരാതി. 

പൊലീസുകാര്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. യുവാക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കമ്മിഷണര്‍ ആര്‍ ആദിത്യ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത