കേരളം

സൗജന്യഭക്ഷ്യധാന്യക്കിറ്റ് വിതരണം 27 മുതല്‍; പുനക്രമീകരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഏപ്രില്‍ 27 ലേക്ക് മാറ്റിവെച്ച സൗജന്യ റേഷന്റെയും സൗജന്യ പലവ്യഞ്ജന കിറ്റുകളുടെയും വിതരണ ക്രമീകരണമായി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനാ വിഭാഗത്തിനുള്ള അരിവിതരണം നാളെ മുതല്‍ ആരംഭിക്കും.  കാര്‍ഡിലെ ഓരോ അംഗത്തിനും സൗജന്യമായി 5 കിലോഗ്രാം അരിവീതമാണ് നല്‍കുന്നത്.  പ്രസ്തുത അരിവിതരണം ഏപ്രില്‍ 26ന് പൂര്‍ത്തീകരിക്കും.  

അരി വിതരണത്തിന്റെ തിരക്കൊഴിവാക്കുവാന്‍ ചില ക്രമീകരണങ്ങള്‍ റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  22 മുതല്‍ 26 വരെ തീയതികളില്‍ യഥാക്രമം 1,2  3,4  5,6  7,8  9,0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങാന്‍ എത്തേണ്ടത്.27 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പലവ്യഞ്ജന കിറ്റ് പിങ്ക് കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യുന്നതാണ്.  താഴെ പറയും പ്രകാരം റേഷന്‍ കാര്‍ഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റുകളുടെ വിതരണം നടക്കുന്നത്.

കിറ്റ് വിതരണം ചെയ്യുന്ന തീയതി    റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം

27.04.2020    0
28.04.2020    1
29.04.2020    2
30.04.2020    3
02.05.2020    4
03.05.2020    5
04.05.2020    6
05.05.2020    7
06.05.2020    8
07.05.2020    9

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?