കേരളം

അഞ്ചുമാസം ആറുദിവസത്തെ ശമ്പളം പിടിക്കും ; പിന്നീടു തിരിച്ചു നല്‍കും;സാലറി ചലഞ്ചില്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള സാലറി ചലഞ്ചില്‍ തീരുമാനമായി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും മാസത്തില്‍ ആറുദിവസത്തെ ശമ്പളം പിടിക്കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. ഇങ്ങനെ തുടര്‍ച്ചയായി അഞ്ചുമാസം ശമ്പളം പിടിക്കാനാണ് തീരുമാനം.

എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ ഏതാണ്ട് 6000 കോടിയോളം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ജീവനക്കാരില്‍ നിന്നും പിടിച്ച തുക പിന്നീട് തിരികെ നല്‍കും. ഈ തീരുമാനത്തോട് ജീവനക്കാര്‍ക്ക് കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്‍രെ കണക്കുകൂട്ടല്‍.

20,000 രൂപയ്ക്ക് താഴെ ശമ്പളമുള്ള പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ സഹകരിക്കണമോയെന്ന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. ജീവനക്കാര്‍ക്ക് പുറമെ, മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍ എന്നിവരുടെ ശമ്പളവും പിടിക്കും. 30 ശതമാനം വീതമാണ് പിടിക്കുക. ഒരു വര്‍ഷത്തേക്കാണ് ശമ്പളം പിടിക്കുക.

സാലറി ചാലഞ്ചില്‍ ഒരു ജീവനക്കാരെയും ഒഴിവാക്കേണ്ടതില്ലെന്ന് ധനവകുപ്പ് നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും ജീവനക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമോ എന്നതാണ് സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍