കേരളം

പൊലീസിന്റെ കണ്ണുവെട്ടിക്കാന്‍ 'കുറുക്കുവഴികള്‍'; മലപ്പുറത്ത് വ്യാപക പ്രചാരണം, കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊലീസ് പരിശോധനയില്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര നടത്താനുള്ള നിര്‍ദേശങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നു. മലപ്പുറം ജില്ലയിലാണ് പൊലീസിനെ വെട്ടിക്കാനുള്ള 'കുറുക്കുവഴികള്‍' പറഞ്ഞുകൊണ്ടുള്ള മെസ്സേജുകള്‍ പ്രചരിച്ചത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

പൊലീസ് നടത്തുന്ന പരിശോധനകള്‍ ഒഴിവാക്കി യാത്രതുടരുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചുകൊണ്ടുളള സന്ദേശങ്ങള്‍ മലപ്പുറം ജില്ലയില്‍ വാട്‌സ്ആപ്പ് മുഖേന പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മനേജ്‌മെന്റ് ആക്റ്റ്, എപ്പിഡെമിക് ഓര്‍ഡിനന്‍സ് എന്നിവയിലെ വ്യവസ്ഥ പ്രകാരം കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കുംസംസ്ഥാന പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി- ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ സൈബര്‍ സെല്ലുകളുടെ സഹായവും തേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍