കേരളം

പ്രവാസികളുടെ മടക്കയാത്ര രജിസ്‌ട്രേഷന്‍ കേന്ദ്രാനുമതി ലഭിച്ചാല്‍  ആരംഭിക്കുമെന്ന് നോര്‍ക്ക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടപടി കേന്ദ്ര ഗവണ്‍മെന്റിന്റെ അനുവാദത്തിന് വിധേയമായി ആരംഭിക്കുമെന്ന് നോര്‍ക്ക. ക്വാറന്റയിന്‍ അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്‌ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ  ബാധകമല്ല.

കേരളത്തിലെ വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം  ഏര്‍പ്പെടുത്തും. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക്  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു