കേരളം

പ്രവാസികള്‍ക്ക് മരുന്നെത്തിക്കാന്‍ ഡോര്‍ ടു ഡെലിവറി; അതിഥി തൊഴിലാളികള്‍ക്ക് ഉള്‍പ്പടെ റാന്‍ഡം ആന്റി ബോഡി ടെസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള അവശ്യമരുന്നുകള്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാന്‍ തയ്യാറാണെന്ന് ഡിഎച്ച്എല്‍ കൊറിയര്‍ സര്‍വീസ് കമ്പനി നോര്‍ക്ക റൂട്ട്‌സിനെ അറിയിച്ചതായും ഇവര്‍ ഡോര്‍ ടു ഡെലിവറിയായി മരുന്നുകള്‍ എത്തിച്ചുനല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചാല്‍ പാക്കിങ് ഉള്‍പ്പെടെ കമ്പനി നിര്‍വഹിച്ച് ഡോര്‍ ഡെലിവറിയായി എത്തിച്ചുനല്‍കും. റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ രണ്ട് ദിവസത്തിനകം ഓഫീസുകള്‍ തുറക്കാമെന്നും ഡിഎച്ച്എല്‍ അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഡെലിവറി ബോയ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് റാന്‍ഡം ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ സമൂഹവ്യാപനം ഇല്ല എന്ന് ഉറപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 23 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചു. സ്‌കൂളുകളെ എ മുതല്‍ ഡി വരെയുള്ള ഗ്രേഡുകളാക്കി തിരിച്ചാണ് സഹായം നല്‍കുക. 12500 ഖാദി തൊഴിലാളികള്‍ക്ക് 14 കോടി രൂപ അനുവദിച്ചു. നൂല്‍പ്പ്, നെയ്ത്ത് തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ക്രിസ്ത്യന്‍ പള്ളികളികളില്‍ പരമാവധി 20 പേരെ ഉള്‍ക്കൊള്ളിച്ച് വിവാഹചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍