കേരളം

ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തയായി; പത്തനംതിട്ട സ്വദേശിനി 62കാരി ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ വീട്ടമ്മ ഒന്നരമാസത്തെ ചികിത്സയ്ക്കു ശേഷം കോവിഡ്19 മുക്തയായി വീട്ടിലേക്ക് മടങ്ങി. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയും നാളത്തെ ചികിത്സയ്ക്കു ശേഷം ഒരാള്‍ രോഗവിമുക്തി നേടുന്നത്.

ഇറ്റലിയില്‍നിന്നും റാന്നിയിലെത്തിയ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനു പിന്നാലെയാണ് 62കാരിയായ ഇവര്‍ക്ക് രോഗബാധയുണ്ടായത്. മാര്‍ച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് മാര്‍ച്ച് പത്തിനാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ ആദ്യഘട്ട ചികിത്സ ഇവര്‍ക്ക് ഫലം ചെയ്തില്ല. തുടര്‍ന്ന് മാര്‍ച്ച് 15ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഐവര്‍ മെക്ടീന്‍ മരുന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് ഇവര്‍ രോഗമുക്തി നേടിയത്. സമ്മാനങ്ങള്‍ നല്‍കിയാണ് ഇവരെ ആശുപത്രി ജീവനക്കാര്‍ യാത്രയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി