കേരളം

ഓറഞ്ച് സോണ്‍ ആണെന്ന് കരുതി അനാവശ്യയാത്ര വേണ്ട;കര്‍ശന നടപടി; മുന്നറിയിപ്പുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് നിലവില്‍വന്ന ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കൊപ്പം ഹോട്‌സ്‌പോട്ടുകളായ കൊച്ചി നഗരസഭയിലെ രണ്ട് ഡിവിഷനുകളിലും  കടുത്ത നിയന്ത്രണമൊരുക്കി ജില്ല ഭരണകൂടം. ഇളവുകളുെട മറവില്‍ അനാവശ്യയാത്രകള്‍ക്കിറങ്ങുന്നവര്‍ക്കെതിരെ  ശക്തമായ നടപടിയുണ്ടാകുെമന്ന് പൊലീസ് അറിയിച്ചു.

വല്ലപ്പോഴുമെത്തിയ അവശ്യസര്‍വീസ് വാഹനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹോട്‌സ്‌പോട്ടുകള്‍ വിജനമായിരുന്നു. ഹോട്‌സ്‌പോട്ടുകളായ കലൂര്‍ സൗത്തിലും പനയപ്പിള്ളിയിലും ഇടവിട്ട് പറന്ന ഡ്രോണുകളിലെ ദൃശ്യങ്ങള്‍ വിലയിരുത്തി രാവിലെ മുതല്‍ പൊലീസ് കടുത്ത നിയന്ത്രണമൊരുക്കി. തൊട്ടപ്പുറത്ത്  കലൂരിലടക്കം പക്ഷെ രാവിലെ മുതല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ സജീവമായിരുന്നു. പൂര്‍ണമായ അടച്ചിട്ട ഹോട്‌സ്‌പോട്ടായ കലൂര്‍ സൗത്തിലേക്ക് കടക്കാനെത്തിയ ബാങ്ക് ജീവനക്കാരെയടക്കം പൊലീസ് മടക്കിഅയച്ചു. നിയന്ത്രണങ്ങളോട് ജനം പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.

എറണാകുളം ജില്ലയുടെ കോട്ടയം ആലപ്പുഴ അതിര്‍ത്തികളില്‍ പരിശോധന ശക്തമാണ്. ഇളവുകളുണ്ടെങ്കിലും അതിഥിത്തൊഴിലാളികള്‍! കൂട്ടമായി റോഡിലിറങ്ങുന്ന സാഹചര്യം അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. സാമൂഹിക അകലം ഉറപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''