കേരളം

പനിക്ക് ചികിത്സ തേടി; റിയാദില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടത്തി. പത്തനംതിട്ട ജില്ലയിലെ പന്തളം തോന്നല്ലൂര്‍ സ്വദേശി വാദിയാര വടക്കേതില്‍ പരീതുകുഞ്ഞ് ജസീ(58) നെയാണ് റിയാദിലെ താമസിക്കുന്ന മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബത്ഹയില്‍ മലബാര്‍ ഹോട്ടലിന് സമീപം ഒരു മുറിയില്‍ ഒറ്റക്കാണ് ഇദ്ദേഹം താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് ബത്ഹയിലെ ക്ലിനിക്കില്‍ പനിക്ക് ചികിത്സ തേടിയിരുന്നു. പിന്നീട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. നാട്ടില്‍ നിന്ന് ഭാര്യ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ വന്നു നോക്കുമ്പോള്‍ മുറി അടച്ചിട്ട നിലയിലായിരുന്നു. ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം നല്‍കയതനുസരിച്ച് പൊലീസെത്തി മുറി തുറന്നപ്പോഴാണ് മരിച്ചതായി കണ്ടത്. മൃതദേഹം ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുനിത. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ