കേരളം

ലോക്ക്ഡൗണ്‍ തീരും വരെ മദ്യവില്‍പ്പന ഉണ്ടാകില്ല: മന്ത്രി ടി പി രാമകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തീരും വരെ മദ്യവില്‍പ്പന ഉണ്ടാകില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ബിവറേജസ് ഗോഡൗണുകളില്‍ നിന്ന് തത്കാലം മദ്യ വില്‍പ്പന ഉണ്ടാകില്ല. ലോക്ക്ഡൗണില്‍ മദ്യം വില്‍ക്കരുതെന്ന കോടതിയുടെയും കേന്ദ്രത്തിന്റെയും നിര്‍ദേശം ലംഘിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കടകള്‍ തുറക്കാന്‍ അനുമതി നല്‍കി ലോക്ക് ഡൗണില്‍ വരുത്തിയ ഇളവ് മദ്യശാലകള്‍ക്കു ബാധകമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മദ്യവില്‍പ്പനയ്ക്കു നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേരളത്തിലും നിയന്ത്രണം തുടരുമെന്ന് ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്.

ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റ്ബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഏതെല്ലാം കടകള്‍ തുറക്കാം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം വന്നതോടെ രാവിലെ മന്ത്രാലയം വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.

ഗ്രാമപ്രദേശങ്ങളില്‍ ഷോപ്പിങ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നത് ഒഴികയുള്ള എല്ലാ കടകളും തുറക്കാമെന്ന് വിശദീകരണത്തില്‍ പറയുന്നു. നഗര പ്രദേശങ്ങളില്‍ ഒറ്റയായി പ്രവര്‍ത്തിക്കുന്ന കടകളും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെ കടകളും തുറക്കാം. ചന്തകള്‍, മറ്റു വിപണന കേന്ദ്രങ്ങള്‍ എന്നിവയിലെ കടകള്‍ക്ക് അനുമതിയില്ല.

ഇ കൊമേഴ്‌സ് കമ്പനികള്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന വില്‍പ്പനയ്ക്ക് അവശ്യ വസ്തുക്കള്‍ക്കു മാത്രമേ അനുമതിയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ രോഗവ്യാപന സാധ്യതയുള്ള മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകള്‍ക്ക് ഇളവുകള്‍ ബാധകമല്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം