കേരളം

ചെന്നൈയില്‍ നിന്നെത്തിയ കുടുംബത്തെ ഫ്ലാറ്റിൽ ഒറ്റപ്പെടുത്തി; മലയാളികള്‍ക്കാകെ നാണക്കേട്; നിയമനടപടിയുമായി കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചെന്നൈയില്‍ നിന്നുമെത്തിയ കുടുംബത്തെ തമ്മനത്തെ ഫ്ലാറ്റിൽ റസിഡന്റ്‌സ് അസോസിയേഷന്‍ ഒറ്റപ്പെടുത്തുന്നുവെന്ന വാര്‍ത്തയില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം പൊലീസിനു നിര്‍ദ്ദേശം നല്‍കി.

റസിഡന്റ് അസോസിയേഷന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്. ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

ഒരു മാസം മുമ്പാണ് ഗര്‍ഭിണിയടക്കമുള്ള കുടുബം ചെന്നൈയില്‍ നിന്നും എത്തിയത്. ഇവരോട് ലിഫ്റ്റ് ഉപയോഗിക്കരുതെന്നും മാലിന്യം പൊതു ബാസ്‌ക്കറ്റില്‍ നിക്ഷേപിക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങളാണ് റസിഡന്റ് സ് അസോസിയേഷന്‍ നല്‍കിയത്. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ