കേരളം

നാലു ജില്ലകള്‍ കോവിഡ് മുക്തമായെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാലു ജില്ലകള്‍ കോവിഡ് മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം,ആലപ്പുഴ, തൃശൂര്‍,വയനാട് എന്നിവയാണ് ഈ ജില്ലകള്‍.  ഈ ജില്ലകളില്‍ ആരും തന്നെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നി പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇന്ന് സംസ്ഥാനത്ത് പതിമൂന്നുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇടുക്കി 4, കോട്ടയം 6, പാലക്കാട് മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. ഒരാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് പരിശോധിച്ച് വരികയാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്.

ഇന്ന് രോഗമുക്തരായവരില്‍ ആറ് പേര്‍ കണ്ണൂര്‍, കോഴിക്കോട് 4, തിരുവനന്തപുരം, മലപ്പുറം ഒന്ന് വീതം ആളുകളാണ് ആശുപത്രി വിട്ടത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 481 ആണ്. ഇതില്‍ 123 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം