കേരളം

വര്‍ക്കലയില്‍ കോവിഡ് ബാധിതന്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു; മൂന്ന് ആശുപത്രികളിലെത്തി, റൂട്ട് മാപ്പ് പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ, കുടുംബാംഗങ്ങള്‍ക്കൊപ്പം വര്‍ക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പോയി. ഭാര്യയുടെയും മക്കളുടെയും ചിക്തിസയ്ക്ക് വേണ്ടിയാണ് പോയത്.  ഇയാളുടെ സഞ്ചാരപാത ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 

മാര്‍ച്ച് 20ാം തീതയി ഷാര്‍ജയില്‍ നിന്നെത്തിയ ഇയാളോട് നനിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 26ാം തീയതി താലൂക്ക് ആശുപത്രിയില്‍ മക്കള്‍ക്കൊപ്പം പോയി.

28ാം തീയതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോയി. 29ന് മെഡിക്കല്‍ കോളജില്‍ പോയി. ഏപ്രില്‍ 13, 15,21 ദിവസങ്ങളില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ഭാര്യയുടെ അസുഖം സംബന്ധിച്ച് ഇയാള്‍ പോയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ