കേരളം

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ്; 13 പേര്‍ രോഗമുക്തരായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടയത്ത് ആറും ഇടുക്കിയില്‍ നാലും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒന്നു വീതവും പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്തു നിന്നുള്ളതാണ്. ഒരാള്‍ക്ക് രോഗം ബാധിച്ചതെങ്ങനെതെന്ന് വ്യക്തമായിട്ടില്ല.

സംസ്ഥാനത്ത് കോട്ടയം, ഇടുക്കി ജില്ലകളെയും റെഡ് സോണില്‍ ഉള്‍പ്പെടുത്തി.  കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ നേരത്തെ തന്നെ റെഡ് സോണിലാണ്.  സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളിലും മാറ്റമുണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയത്തെ ഐമനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപ്പറമ്പ് എന്നിവിടങ്ങളെയും ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച 13 പേര്‍ രോഗമുക്തരായി. കണ്ണൂരില്‍ ആറും കോഴിക്കോട് നാലും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഒന്നു വീതവും പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 123 പേരാണ് ചികിത്‌സയിലുള്ളത്. 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലുമാണ്. തിങ്കളാഴ്ച 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23271 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 22537 സാമ്പിളുകള്‍ നെഗറ്റീവാണ്. ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കത്തില്‍ കൂടുതലായി ഏര്‍പ്പെടുന്നവര്‍ എന്നിവരുടെ 875 സാമ്പിളുകള്‍ പരിശോധിച്ചതില്‍ റിസല്‍ട്ട് ലഭിച്ച 611 എണ്ണവും നെഗറ്റീവാണ്. കോവിഡ് പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം മാത്രം 3056 സാമ്പിളുകള്‍ അയച്ചു. നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട്് ജില്ലകളില്‍ കോവിഡ് ബാധിതരാരുമില്ല. കേരളത്തില്‍ ഇപ്പോള്‍ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത