കേരളം

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഇന്നുമുതല്‍ വീണ്ടും ; പൂജ്യം നമ്പര്‍ കാര്‍ഡുകള്‍ക്ക് ഇന്ന്;  ക്രമീകരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതരണം ഇന്ന് ആരംഭിക്കും.  31 ലക്ഷത്തോളം വരുന്ന പിങ്ക് കാര്‍ഡുകാര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ കിറ്റ് നല്‍കുന്നത്. കിറ്റുകളുടെ വിതരണത്തിന് കാര്‍ഡ് നമ്പര്‍ പ്രകാരമുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് കിറ്റ് ലഭിക്കുക പൂജ്യത്തില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ള കാര്‍ഡ് ഉടമകള്‍ക്ക്. 27 മുതല്‍ മെയ് ഏഴുവരെയുള്ള തീയതികളില്‍ യഥാക്രമം: പൂജ്യം– ഏപ്രില്‍ 27, ഒന്ന്–28, രണ്ട്–29, മൂന്ന് –30, നാല്-മെയ് രണ്ട്, അഞ്ച്- മൂന്ന്, ആറ് - നാല്, ഏഴ് - അഞ്ച്, എട്ട് - ആറ്, ഒമ്പത് - ഏഴ് എന്നീ നിലയിലാണ് ക്രമീകരണം.

ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നീല, വെള്ള കാര്‍ഡുകാര്‍ക്കും നല്‍കും. സംസ്ഥാനത്ത് പിങ്ക് കാര്‍ഡുള്ള കുടുംബം 31 ലക്ഷമാണ്.  അന്ത്യോദയ കുടുംബത്തില്‍പ്പെട്ട 5,75,003 മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ