കേരളം

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനയാളും ആശുപത്രി വിട്ടു; ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് അതിവേഗം സാധാരണനിലയിലേക്ക് തിരിച്ചുവരുന്നു. 175 കേസുകളായിരുന്നു ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയ 89പേരെ ചികിത്സിച്ച് ഭേഗമാക്കി. ഇവിടുത്തെ അവസനാത്തെ രോഗിയും ഇന്ന് ആശുപത്രി വിട്ടു. ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

അതേസയം, കാസര്‍കോട് ഇന്ന് ഒരു കോവിഡ് പോസിറ്റീവ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോടിനെ കൂടാതെ, കണ്ണൂരില്‍ നിന്നുള്ള മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു

രോഗമുക്തരായ നാലുപേരില്‍ രണ്ടുപേര്‍ കാസര്‍കോട്ടും രണ്ടുപേര്‍ കണ്ണൂരുമാണ്. ആകെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍