കേരളം

കോട്ടയത്തും ഇടുക്കിയിലും മലപ്പുറത്തും പാലക്കാടും പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം ഇടുക്കിയിലും കോട്ടയത്തും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഈ ജില്ലകളിലെ കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളാക്കി. ഇടുക്കിയിലെ കരുണാപുരം , മൂന്നാര്‍, ഇടവെട്ടി  പഞ്ചായത്തുകളെയും കോട്ടയത്തെ മേലുകാവ് പഞ്ചായത്തിനെയും ചങ്ങനാശേരി മുന്‍സിപ്പാലിറ്റിയെയും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. 

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കിയത്. ഇതിന് പുറമേ മലപ്പുറത്തെ കാലടി, പാലക്കാട്ടെ ആലത്തൂര്‍ എന്നി പ്രദേശങ്ങളെയും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍  നാലുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂരിലെയും കാസര്‍കോട്ടിലെയും രണ്ട് വീതം ആളുകളാണ് രോഗമുക്തരായത്. സംസ്ഥാനത്ത് ആകെ 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 123 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

20,7773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 20,255പേരാണുള്ളത്. ആശുപത്രികളില്‍ 518 പേരാണുള്ളത്. ഇന്ന് 151 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 23, 980 ആണ്. ഇതില്‍ 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, ആതിഥി തൊഴിലാളികള്‍, സാമൂഹ്യസമ്പര്‍ക്കം കുടുതലുള്ള വ്യക്തികള്‍ ഇത്തരത്തിലുള്ള മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 875 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 801 റിസല്‍റ്റ് നെഗറ്റീവാണ്. ഇന്നലെ 3101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. 2682 നെഗറ്റീവാണ്. പോസറ്റീവായത് 3 എണ്ണം. 391 റിസല്‍റ്റ് വരാനുണ്ട്. 25 സാംപിളുകള്‍ പുനപരിശോധനയ്ക്ക് അയച്ചിട്ടുണ്ട. ആരുടെയൊക്കെയാണോ പോസറ്റീവായത് അവരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. ഈ ഫലങ്ങള്‍ ഒന്നുകൂടി ഉറപ്പുവരുത്താനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു