കേരളം

ക്ഷേമനിധിയിലെ തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം; ആയിരം രൂപ വീതം നല്‍കാന്‍ ഉത്തരവ്, കോവിഡ് ബാധിതന് 10,000 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000 രൂപ ആശ്വാസ ധനസഹായം നല്‍കുന്നതിന് ഉത്തരവായി. 2019 മാര്‍ച്ച് 31 വരെ കുടിശികയില്ലാതെ അംശദായം അടച്ചിട്ടുള്ളവര്‍ക്കും അതിനു ശേഷം ചേര്‍ന്നവരില്‍ കുടിശികയില്ലാതെ അംശദായം അടച്ചവര്‍ക്കും അപേക്ഷിക്കാം. 

ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ ആരെങ്കിലും കോവിഡ് ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപയും കോവിഡ് സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചവര്‍ക്ക് 5000 രൂപയും ധനസഹായം നല്‍കും. ചികിത്സ രേഖകളുടെ അടിസ്ഥാനത്തിലാണ് ധനസഹായം നല്‍കുക.  peedika.kerala.gov.in എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ചികത്സക്ക് വിധേയരായവര്‍ ചികിത്സ രേഖകളും അപ്ലോഡ് ചെയ്യണം. ഫോണ്‍: 9447758624, 9400688466
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ