കേരളം

പടം പിടിച്ച് ഇമേജ് കളയണ്ട, പൊലീസ് വിഡിയോകൾക്ക് ഇനി അനുമതി വാങ്ങണമെന്ന് ഡിജിപി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് ബോധവത്കരണവും കേരളത്തിന്റെ പ്രതിരോധവും പൊലീസിന്റെ സേവനങ്ങളുമൊക്കെ അവതരിപ്പിച്ച് ദുരിതനാളിൽ ക്രിയാത്മകമായി രം​ഗത്തെത്തുകയായിരുന്നു കാക്കിയിട്ട കലാകാരന്മാർ. സംസ്ഥാന പൊലീസ് മീഡിയ സെന്റർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വിഡിയോകൾ ശ്രദ്ധനേടിയതോടെ ഈ ദൗത്യം ജില്ലാ കാര്യാലയങ്ങൾ മുതൽ നാട്ടിൻപുറത്തെ സ്റ്റേഷനുകൾ വരെ ഏറ്റെടുത്തു. കഥയും തിരക്കഥയും അഭിനയവുമെല്ലാം പൊലീസുകാർ തന്നെയായപ്പോൾ എല്ലാവരും വിഡിയോ ചിത്രീകരണത്തിന്റെ തിരക്കിലായി. എന്നാലിപ്പോൾ വിഡിയോ ചിത്രീകരണം നിർത്തിവയ്ക്കാനും ജോലിയിൽ ശ്രദ്ധിക്കാനുമാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത്. 

വിഡിയോകളുടെ എണ്ണം പെരുകിയതോടെയാണ് അടിയന്തരമായി ചിത്രീകരണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ട് സർക്കുലർ ഇറക്കിയത്. തുടർന്ന് ചിത്രീകരണം നടത്തേണ്ട ആവശ്യമുണ്ടെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പൊലീസിന്റെ മികച്ച പ്രവർത്തനങ്ങൾ ജനങ്ങളോ മാധ്യമങ്ങളോ ചിത്രീകരിച്ചത് എഡിറ്റ് ചെയ്ത് ഉപയോഗിക്കാൻ അനുമതിയുണ്ട്. അഭിനയിക്കാൻ സിനിമാ പ്രവർത്തകരെയും പ്രമുഖ വ്യക്തികളെയും നിർബന്ധിക്കരുതെന്നും ഡിജിപി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി