കേരളം

സാലറി കട്ടിന് ഹൈക്കോടതി സ്‌റ്റേ വിധിച്ചത് ജീവനക്കാരെ വെല്ലുവിളിച്ചതിന്റെ ഫലം; ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാലറി കട്ടിന് ഹൈക്കോടതി സ്‌റ്റേ വിധിച്ചത് ജീവനക്കാരെ സര്‍ക്കാര്‍ വെല്ലുവിളിച്ചതിന്റെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍തന്നെ അവഹേളിച്ചാല്‍ ജീവനക്കാര്‍ വെറുതേയിരിക്കില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ കഴിവനുസരിച്ച് സഹായം നല്‍കണമെന്നാണ് യുഡിഎഫ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. 

ഒരു മാസത്തിലെ ആറുദിവസത്തെ ശമ്പളം അഞ്ചുമാസ കാലയളവില്‍ മാറ്റിവെയ്ക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി തത്കാലം സ്‌റ്റേ ചെയ്തത്.

ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേയ്ക്ക് സ്‌റ്റേ ചെയ്തത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കാവുന്നതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തിലെ ആറു ദിവസത്തെ ശമ്പളം അഞ്ചുമാസ കാലയളവില്‍ പിടിച്ചുവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്. ശമ്പളം വൈകിക്കുന്നത് അത് നിരസിക്കുന്നതിന തുല്യമാണ്. ഈ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സ്വത്തിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഇതിനെ അവകാശമായി കണക്കാക്കാം. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ അനുസരിച്ചാണ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പോകുന്നത് എന്ന സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി തളളി. സര്‍്ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ചട്ടം അനുസരിച്ച് ജീവനക്കാരുടെ ശമ്പളം പിടിച്ചുവെയ്ക്കാന്‍ സാധിക്കില്ല. ജീവനക്കാര്‍ക്ക് സ്വമേധയാ വേണമെങ്കില്‍ പണം നല്‍കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

തേന്‍ എടുക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു, മൃതദേഹവുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

യുവാവ് കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത