കേരളം

പരാതി നല്‍കിയാല്‍ ഇനി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങി നടക്കേണ്ട; വിവരം ഇ മെയിലായും എസ്എംഎസായും എത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അപേക്ഷയോ നിവേദനമോ പരാതിയോ സമര്‍പ്പിക്കുന്ന പൊതുജനങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ ഇമെയില്‍ ആയോ എസ് എം എസ് ആയോ മറുപടി ലഭിക്കും. ഇതിന് ആവശ്യമായ നിര്‍ദ്ദേശം ഡിജിപി ലോക്‌നാഥ് ബഹ്‌റ പൊലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കി. സര്‍വീസ് സംബന്ധമായി പരാതി നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ മറുപടി ലഭിക്കും.

അപേക്ഷയില്‍ സ്വീകരിച്ച നടപടികളായിരിക്കും മറുപടിയില്‍ ഉള്‍പ്പെടുത്തുക. ഈ സംവിധാനം അധികം വൈകാതെ തന്നെ ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസുകളിലേയ്ക്കും മറ്റു പൊലീസ് ഓഫീസുകളിലേയ്ക്കും വ്യാപിപ്പിക്കും. പരാതി നല്‍കാന്‍ എത്തുന്നവരില്‍ നിന്ന് ഫോണ്‍ നമ്പറും ഇമെയില്‍ ഐഡിയും സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍