കേരളം

ജഡ്ജിയുടെ പടിയിറക്കം ഓൺലൈനിലാക്കി; ലോക്ക്ഡൗണിൽ ചരിത്രംകുറിച്ച് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം മുതൽ വിരമിക്കൽ ചടങ്ങുകൾ വരെ പ്രതിസന്ധിയിലായി. എന്നാൽ ഒരു വിഭാ​ഗം കൊറോണയുടെ നിയന്ത്രണങ്ങളിലൊന്നും വീണില്ല. ഓൺലൈനിലൂടെ മനോഹരമായി പരിപാടി നടനത്തി. ഇപ്പോൾ ഹൈക്കോടതിൽ നടന്ന ഒരു യാത്രയയപ്പും ചരിത്രമാവുകയാണ്.  ഹൈക്കോടതിയിൽ നിന്ന് വിരമിക്കുന്ന ജസ്റ്റീസ് സികെ അബ്ദുൽ റഹീമിന് കോവിഡ് ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറന്‍സിങ്ങിലൂടെയാണ് യാത്രയയപ്പ് നൽകിയത്. 

ഇന്ത്യയിലെ ഒരു കോടതിയിൽ ചരിത്രത്തിൽ  തന്നെ ആദ്യമായായിരിക്കും ഇത്തരത്തിലൊരു യാത്രയപ്പ് നടക്കുന്നത്. കെൽസ ചെയർമാനും കേരള ഹൈക്കോടതിയിലെ മുതർന്ന  ജഡ്ജിയുമായ  ജസ്റ്റീസ് സികെ അബ്ദുൽ റഹീം പടിയിറങ്ങുന്നത് ഔദ്യോഗികമായ ചടങ്ങുകളില്ലാതാകരുതെന്ന് ചീഫ് ജസ്റ്റീസിനും സഹജഡ്ജിമാർക്കും നിർബന്ധമുണ്ടായിരുന്നു. തുടർന്നാണ് ഓർലൈൻ കോൺഫറൻസിലൂടെ യാത്രയയപ്പ് ഒരുക്കിയത്. ഇതോടെ  ക്വറൻറീനിൽ കഴിയുന്ന ചീഫ് ജസ്റ്റീസ് മണികുമാറിന് പരിപാടിയിൽ പങ്കെടുക്കാനായി.  

സംസ്ഥാനാന്തര യാത്രനടത്തിയതിനാൽ  ക്വാറൻറീനിൽ കഴിയുന്ന  ചീഫ് ജസ്റ്റീസ്  മണികുമാർ ഔദ്യോഗിക വസതിയിൽനിന്നാണ്  ലൈവായെത്തിയത്. നിയമപരിധിയിൽ നിന്ന് മാനുഷിക മുഖമുള്ള വിധന്യായങ്ങൾ പുറപ്പെടുവിച്ച നീതിജ്ഞനാണ്  അബ്ദുൽ റഹീമെന്ന് ചീഫ് ജസ്റ്റീസ്  പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യത്തിനൊത്ത് ഉയരുക എന്നത് നീതിപഠത്തിന്റെ കർത്തവ്യമാണ്. അതിന് പര്യപ്തമായ രീതിയിൽ നീതിന്യായ വ്യവസ്ഥ  ആധുനികവല്ർക്കരിക്കപ്പെടണമെന്ന് ജസ്റ്റീസ് അബ്ദുൽ റഹിം മറുപടി പ്രസംഗത്തിൽ പറഞ്ഞു. മുതിർന്ന ജഡ്ജിമാർ അടക്കമുള്ളവർ ഹൈക്കോടതി ബാങ്ക്വറ്റ് ഹാളിൽ  നിന്ന് ചടങ്ങിൽപങ്കാളിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ