കേരളം

തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലെ നൂറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍; പാറശാലയിലും നെയ്യാറ്റിന്‍കരയിലും കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ നൂറോളം ആശുപത്രി ജീവനക്കാര്‍ കോവിഡ് നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. 

കോവിഡ് സ്ഥിരീകരിച്ചവര്‍ ഇവിടങ്ങളില്‍ ചികിത്സക്കെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. ഈ സാഹചര്യത്തില്‍ നെയ്യാറ്റിന്‍കര, പാറശാല പ്രദേശങ്ങളിലെ പഞ്ചായത്തുകളില്‍ കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിക്കും. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 2058പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2030പേര്‍ വീടുകളിലും 28പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍