കേരളം

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്‌ പെണ്‍കുട്ടിയെ നിരന്തരം ആക്രമിക്കുന്നു, വിവാഹം മുടക്കി; യുവാവ്‌ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. കോക്കൂര്‍ സ്വദേശി ജുനൈദ്‌ ആണ്‌ പിടിയിലായത്‌. ഇയാളുടെ ഉപദ്രവം മൂലം പെണ്‍കുട്ടി ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു.

ഇയാള്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നും, നിരസിച്ചതിന്റെ പേരില്‍ ശാരീരികമായും മാനസികമായും ആക്രമിക്കുന്നുവെന്നും കാണിച്ച്‌ പെണ്‍കുട്ടി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഉപദ്രവം തുടര്‍ന്നു.

പെണ്‍കുട്ടിക്ക്‌ വരുന്ന വിവാഹാലോചനകള്‍ മുടക്കുന്നതായും, കഴിഞ്ഞ ദിവസം വീട്ടിലെത്തി പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച്‌ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും കുടുംബം പൊലീസിന്‌ പരാതി നല്‍കി. ഇതോടെയാണ്‌ വീണ്ടും ഇയാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാവുന്നതിന്‌ മുന്‍പേ ഉപദ്രവിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി