കേരളം

മുഖ്യമന്ത്രിയടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 190 കോടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്കു ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ച് 27നുശേഷം 190 കോടി രൂപയോളം അക്കൗണ്ടിലെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

സംഭാവനകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാനാശ്വസനിധിയിലേക്കു ലഭിച്ച പണത്തിന്റെ വിശദാംശങ്ങള്‍ https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാധാരണ വഴികള്‍ അടയ്ക്കുന്നുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി പോലും ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതി റെഡ് സോണായി പ്രഖ്യാപിച്ച ജില്ലകളിലും ഹോട്‌സ്‌പോട്ടുകളിലുമുണ്ട്. ഇത് ഏതെങ്കിലും ഒരിടത്ത് ഒരു ഉദ്യോഗസ്ഥന്‍ നടപ്പാക്കുന്നതല്ല, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുകയാണ്. അതുകൊണ്ടാണു വീടുകളിലേക്കുള്ള സാധനങ്ങള്‍ ഹോം ഡെലിവറി ആയി എത്തിക്കുമെന്നു നേരത്തേ അറിയിച്ചത്. അത്തരം കാര്യങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണം. ഇതിന് പൊലീസിന്റെ സഹായവും ഉണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം