കേരളം

625 രൂപയ്ക്ക് കോവിഡ് പരിശോധന, അംഗീകാരമുള്ള ലാബുകളുടേയും സ്വകാര്യ ആശുപത്രികളുടേയും പട്ടിക ഇറക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആശുപത്രികളും ലാബുകളും ഉള്‍പ്പെടെ പുതുതായി 88 സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് അനുമതി. 55 സ്ഥാപനങ്ങള്‍ക്ക് ആന്റിജന്‍ പരിശോധനയ്ക്കും, 33 സ്ഥാപനങ്ങള്‍ക്ക് ട്രൂനാറ്റ്, ആര്‍ടി പിസിആര്‍ പരിശോധനയ്ക്കുമാണ്  അംഗീകാരം നല്‍കിയത്. 

കോവിഡ് പരിശോധന വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് ഇത്. ദേശീയ അംഗീകാരമില്ലാത്ത ലാബുകളിലും ആന്റിജന്‍ പരിശോധനക്ക് അനുമതി നല്‍കി ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കി. കോവിഡ് പരിശോധനയായ ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള ലാബുകളുടെയും, ആശുപത്രികളുടെയും യോഗ്യതയില്‍ ഇളവുവരുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

കോവിഡ് പരിശോധനയ്ക്ക് അംഗീകാരം നല്‍കുന്ന ചഅആഘ, ചഅആഒ ബോര്‍ഡുകളുടെ അംഗീകാരം വേണമെന്ന നിബന്ധനയാണ് പുതിയ ഉത്തരവിലൂടെ ഒഴിവാക്കിയിരിക്കുന്നത്. പകരം മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള സംവിധാനവും മികച്ച പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജന പ്രോട്ടോക്കോള്‍ പാലിക്കുന്ന ആശുപത്രികള്‍ക്കും കോവിഡ് ആന്റിജന്‍ പരിശോധന നടത്താന്‍ ലൈസന്‍സ് നല്‍കും. 625 രൂപയാണ് ആന്റിജന്‍ പരിശോധന ഫീസായി നിശ്ചയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം