കേരളം

ക്വാറന്റൈന്‍ പാലിച്ചില്ല; ഇടുക്കിയില്‍ കോവിഡ് രോഗിയുടെ മകന് മര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ മകനെ ക്വാറന്റൈന്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാരായ ആറ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി ചെമ്മണ്ണാറ്റിലാണ് സംഭവം. വീട്ടിലേക്ക് ആംബുലന്‍സ് എത്താന്‍ ബുദ്ധിമുട്ടായതിനാല്‍ ജീപ്പില്‍ അമ്മയെ ആംബുലന്‍സിനു അടുത്ത് വരെയെത്തിച്ചത് മകനാണ്. ഇതിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആറംഗ സംഘം തടഞ്ഞ് മര്‍ദ്ദിച്ചത്.  കോവിഡ് നിരീക്ഷണത്തില്‍ ഇരുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഉടുമ്പന്‍ചോല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ