കേരളം

കടല്‍ഭിത്തി നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധം; ചെല്ലാനത്ത് തലകുത്തി നിന്ന് സമരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിന് എതിരെ തലകുത്തിനിന്ന് സമരം ചെയ്ത് ജനകീയവേദി അംഗം. ചെല്ലാനം ജനകീയവേദി രക്ഷാധികാരികളില്‍ ഒരാളായ വി ടി സെബാസ്റ്റ്യനാണ് വ്യത്യസ്തമായ സമരരീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

തലതിരിഞ്ഞ തീരുമാനങ്ങളാണ് ചെല്ലാനത്ത് സര്‍ക്കാര്‍ എടുക്കുന്നതെന്ന് ആരോപിച്ചാണ് സെബാസ്റ്റ്യന്‍ പ്രതീകാത്മകമായി തലകുത്തി നിന്ന് സമരം ചെയ്തത്. കടല്‍ഭിത്തി നിര്‍മാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ചെല്ലാനത്ത് തുടരുന്ന സമരം ഇന്ന് 281ാം ദിവസത്തിലെത്തി.

കടല്‍കയറ്റ പ്രശ്‌നം പരിഹരിക്കണമെന്നത് ചെല്ലാനംകാര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എന്നാല്‍, മാറിമാറി വരുന്ന സര്‍ക്കാരുകളൊന്നും ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ല. കോവിഡ് കാലത്ത് വലിയതോതിലുള്ള കടലാക്രമണമുണ്ടായത് ചെല്ലാനത്ത് കനത്ത ദുരിതം വിതച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ