കേരളം

കാസര്‍കോട് സ്വദേശിയും മരിച്ചു ; സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം രണ്ടായി

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട് : സംസ്ഥാനത്ത് ഒരു കോവിഡ് ബാധിതന്‍ കൂടി മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. 

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ, അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

ഇതിനിടെ അദ്ദേഹം കോവിഡ് ബാധിതനുമാണെന്ന് കണ്ടെത്തി. പരിയാരത്ത് ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് വിനോദ് മരിച്ചത്. ഇതോടെ കാസര്‍കോട് കോവിഡ് മരണം 11 ആയി ഉയര്‍ന്നു. 

കോവിഡ് ബാധിച്ച് ഇന്നുമരിക്കുന്ന രണ്ടാമത്തെ ആളാണ് വിനോദ് കുമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി ഇന്നുപുലര്‍ച്ചെ മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ